Hero Image

കൈകാലുകളുടെ ഭംഗികൂട്ടാന് അടുക്കളയില് തന്നെ മാന്ത്രിക കൂട്ടുണ്ട്, ഇതൊന്ന് പരീക്ഷിക്കാം

ഒരാളുടെ വൃത്തി അറിയണമെങ്കില്‍ അയാളുടെ കാലിലേക്ക് നോക്കിയാല്‍ മതി എന്നൊരു ചൊല്ല് പൊതുവേ ഉണ്ട്. കൈകാലുകളുടെ ഭംഗി എപ്പോഴും കാത്തു സൂക്ഷിക്കേണ്ട ഒന്നാണ്. എന്നാല്‍ അടുക്കളയില്‍ ഏതു നേരവും സമയം ചിലവഴിക്കുന്ന സ്ത്രീകള്‍ക്ക് പൊതുവേ ഇതിനെന്നും സമയം കിട്ടാറില്ല. പക്ഷെ അടുക്കളയില്‍ തന്നെ കൈകാലുകളുടെ ഭംഗി കൂട്ടാനുള്ള രഹസ്യകൂട്ടുണ്ട്.

വ്യക്തിത്വ ശുചിത്വത്തില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് കൈകാലുകളിലെ വൃത്തി. അതുകൊണ്ട് തന്നെ വളരെ എളുപ്പം അധികം ചിലവില്ലാതെ ചെയ്യാന്‍ സാധിക്കുന്ന ഒരു മാജിക്ക് സ്ക്രബര്‍ തയ്യാറാക്കിയാലോ? അതിനായി അടുക്കളയിലെ ഈ വിരുതന്മാരെ തന്നെ കൂട്ട് പിടിക്കാം.

സ്ക്രബിന് ബെസ്റ്റ് പഞ്ചസാര:

പഞ്ചസാരയാണ് ഏറ്റവും നന്നായി സ്ക്രബ് ചെയ്യാന്‍ സാധിക്കുന്നതും ഉപയോഗത്തിലൂടെ മികച്ച ഫലം നല്‍കുന്നതുമായ ഒന്ന്. ചര്‍മ്മത്തില്‍ നന്നായി പ്രവര്‍ത്തിക്കാന്‍ പഞ്ചസാര സഹായിക്കാറുണ്ട്. പഞ്ചസാരയ്ക്ക് എളുപ്പത്തില്‍ മൃതകോശങ്ങളെ പുറന്തള്ളി ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സാധിക്കും. മാത്രമല്ല ചര്‍മ്മത്തിലെ മൃദുവാക്കാനും പുനരുജ്ജീവിപ്പിക്കാനും ഇത് ഏറെ നല്ലതാണ്. ബ്ലാക്ക് ഹെഡ്സും അതുപോലെ ചര്‍മ്മത്തെ നന്നായി മോയ്ചറൈസ് ചെയ്യാനും ഇത് വളരെയധികം സഹായിക്കാറുണ്ട്.

ശര്‍ക്കര കേമനാണ്:

ശരീരത്തിന് ഏറെ ഗുണകരമായ ഒന്നാണ് ശര്‍ക്കര. അതുപോലെ തന്നെ ധാരാളം വൈറ്റമിനുകളും മിനറല്‍സും അടങ്ങിയിരിക്കുന്ന ശര്‍ക്കര ചര്‍മ്മത്തെ പോഷിപ്പിക്കാന്‍ വളരെ മികച്ചതാണ്. കറുത്ത പാടുകളും കുരുക്കളുമൊക്കെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. ബോഡി സ്ക്രബായി ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തിലെ അനാവശ്യ മൃതകോശങ്ങളെ പുറന്തള്ളാന്‍ ഇത് ഏറെ സഹായിക്കും. പിഗ്മന്റേഷന്‍ മാറ്റി ചര്‍മ്മത്തിന്റെ തിളക്കം കൂട്ടാന്‍ നല്ലതാണ് ശര്‍ക്കര. വീര്യം കുറഞ്ഞ എക്സ്ഫോളിയേറ്ററാണിത്. നാച്യുറല്‍ ഗ്ലൈസോളിക് ആസിഡിന്റെ ഉറവിടമാണ് ശര്‍ക്കര.

ചെറുതല്ല കാപ്പിപൊടി:

ചര്‍മ്മത്തില്‍ നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് കാപ്പിപൊടി. മൃതകോശങ്ങളെ പുറന്തള്ളി ചര്‍മ്മത്തിന് കൂടുതല്‍ ഭംഗിയും തിളക്കവും ഇത് നല്‍കാറുണ്ട്. ഇതിലെ ആന്റി ഓക്സിഡന്റ് ചര്‍മ്മത്തില്‍ ഫ്രീ റാഡിക്കല്‍ മൂലമുണ്ടാകുന്ന കേടുപാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കും.

നാരങ്ങ മാജിക്ക്:

ചര്‍മ്മത്തിന് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്റ്റ് ആണ് നാരങ്ങ നല്‍കുന്നത്. ചര്‍മ്മത്തിന്റെ പല പ്രശ്നങ്ങള്‍ക്കുമുള്ള പ്രകൃതിദത്തമായ ഒരു പ്രതിവിധിയാണ് നാരങ്ങ. കൂടുതല്‍ ഏകീകൃതമായ നിറത്തിന് ചര്‍മ്മത്തിന്റെ നിറം ലഘൂകരിക്കാനും തുല്യമാക്കാനും സഹായിക്കുന്നു. ചര്‍മ്മത്തിലെ അമിതമായ എണ്ണമയമുള്ള ചര്‍മ്മത്തിന് ഇത് വളരെ നല്ലതാണ്. നാരങ്ങയുടെ രേതസ് ഗുണങ്ങള്‍ എണ്ണമയമുള്ള ചര്‍മ്മത്തിനുള്ള വളരെ നല്ലതാണ്. സുഷിരങ്ങള്‍ വ്യത്തിയാക്കാനും എണ്ണമയം നിയന്ത്രിക്കാനും നാരങ്ങകള്‍ വളരെയധികം സഹായിക്കും. ചര്‍മ്മത്തിന് നല്ല തിളക്കവും ഭംഗിയും നല്‍കും.

വെളിച്ചെണ്ണ ഇഫക്ട്:

മുടിയ്ക്കും ചര്‍മ്മത്തിനും വളരെ നല്ലതാണ് വെളിച്ചെണ്ണ. ഇതില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളായ ലോറിക് ആസിഡും കാപ്രിക് ആസിഡും ആന്റി മൈക്രോബയല്‍ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ഇത് ചര്‍മ്മത്തിന് കേടുപാടുകളുണ്ടാക്കുന്ന സൂക്ഷ്മമായ ചെറിയ ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ചര്‍മ്മത്തെ മോയ്ചറൈസ് ചെയ്യാനും ഇത് നല്ലതാണ്. മൊത്തത്തില്‍ ചര്‍മ്മത്തിന് ഒരേ നിറം നല്‍കാനും ഇത് സഹായിക്കും.

ഇനി എങ്ങനെ സ്ക്രബ് തയാറാക്കുന്നതെന്ന് നോക്കാം:

ഇതിനായി നാല് ടേബിള്‍ സ്പൂണ്‍ പഞ്ചസാരയില്‍ 2 ടേബിള്‍ സ്പൂണ്‍ ശര്‍ക്കരയുടെ പൊടി, 2 ടേബിള്‍ സ്പൂണ്‍ കാപ്പിപൊടി, ഒരു നാരങ്ങ പിഴിഞ്ഞതും, കുറച്ച് വെളിചച്ചെണ്ണയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇത് കാലുകളിലും കൈകളിലും തേച്ച് പിടിപ്പിക്കുക. ഇനി ഒരു 15 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കുക. ഒരാഴ്ച വരെ ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഇത് ഒരുപോലെ ഉപയോഗിക്കാവുന്നതാണ് എന്നതാണ് ഈ കൂട്ടിന്റെ പ്രത്യേകത. ഇത് ഒരാഴ്ചത്തേക്കുള്ളത് ഒരുമിച്ച് തയാറാക്കി ഫ്രിഡ്ജില്‍ വയ്ക്കുന്നതാണ് നല്ലത്.

READ ON APP